സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം കേന്ദ്ര നേതൃത്വത്തില്‍ ഭിന്നതയില്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാട് മാത്രമേയുള്ളൂവെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം ആരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അയച്ച കത്ത് കിട്ടിയെന്നും പരിശോധിച്ച ശേഷം കത്തിന് മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തവരെ കണ്ടെത്തിയാല്‍ നടപടി ഉണ്ടാക്കുമെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

Top