തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ എന്‍ഐഎ ചോദ്യം ചെയ്യുന്നു. പ്രതികളുടെ മൊഴി വിലയിരുത്തിയ ശേഷമാണ് ചോദ്യം ചെയ്യല്‍. പേരൂര്‍ക്കട പോലീസ് ക്ലബില്‍ ശിവശങ്കര്‍ ഹാജരായി.
ദിവസങ്ങള്‍ക്ക് മുമ്പ് ശിവശങ്കറിനെ കസ്റ്റംസ് ഒമ്പത് മണിക്കൂറിലധികം ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷം ഇദ്ദേഹത്തെ എന്‍ഐഎ ചോദ്യം ചെയ്യുമെന്ന് സൂചനകളുണ്ടായിരുന്നു. അപ്രതീക്ഷിതമായാണ് ശിവശങ്കര്‍ ഇന്ന് പോലീസ് ക്ലബ്ബിലെത്തിയത്. സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉദ്യോഗസ്ഥനെന്ന നിലക്കാണ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടി.