കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ടാണ് ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം ഒമ്പതു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിനെ വിട്ടയച്ചിരുന്നു.