സ്വര്‍ണ്ണക്കടത്ത് കേസ്; അച്ചടക്ക നടപടിക്ക് മുമ്പ് ശിവശങ്കര്‍ താല്‍ക്കാലിക നിയമനം നടത്തിയെന്ന്

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ ആരോപണ വിധേയനായ എം. ശിവശങ്കര്‍ നടപടി നേരിടുന്നതിന് തൊട്ടു മുമ്പും താല്‍ക്കാലിക നിയമനം നടത്തി. ഐടി സെക്രട്ടറി സ്ഥാനത്തു നിന്ന് മാറ്റുന്നതിന് തൊട്ടു മുമ്പാണ് ശിവശങ്കര്‍ താല്‍ക്കാലിക നിയമനം നടത്തിയത്. സെക്രട്ടറിയേറ്റിലെ കമ്പ്യൂട്ടര്‍ സെല്ലിലാണ് എല്‍.ഡി.ക്ലര്‍ക്ക് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തിയത്.

ഐടി സെക്രട്ടറി സ്ഥാനത്തു നിന്ന് ശിവശങ്കര്‍ പുറത്താകുന്നതിന് രണ്ടാഴ്ച മുമ്പായിരുന്നു ഈ നിയമനം. ജൂണ്‍ 10ന് വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവാണ് പുറത്തുവന്നത്. ഒരു വര്‍ഷത്തേക്കാണ് നിയമനം.

Top