തിരുവനന്തപുരം: തിരുവനന്തപുരം സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുന്‍ കോണ്‍സുല്‍ ജനറല്‍, മുന്‍ അറ്റാഷെ എന്നിവര്‍ക്ക് ഷോകോസ് നോട്ടീസ് കൈമാറി. നേരത്തെ കസ്റ്റംസ് ഇവര്‍ക്കെതിരെ ഷോകോസ് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവര്‍ക്കും ഷോകോസ് നോട്ടീസ് കൈമാറിയിരിക്കുന്നത്.
നടപടിക്രമം അനുസരിച്ച് വിദേശകാര്യ മന്ത്രാലയം വഴിയാണ് മുന്‍ കോണ്‍സുല്‍ ജനറലായിരുന്ന ജമാല്‍ ഹുസൈന്‍ അല്‍ സാബി, മുന്‍ അറ്റാഷെ റാഷീദ് ഖാമീസി എന്നിവര്‍ക്ക് നോട്ടീസ് കൈമാറിയത്. നോട്ടീസ് ലഭിച്ചവര്‍ അതിന് മറുപടി നല്‍കുക എന്നുള്ളതാണ് അടുത്ത നടപടിക്രമം. അതിനുശേഷം കേസില്‍ തുടര്‍നടപടികളിലേക്ക് കസ്റ്റംസ് കടക്കും. വളരെ നിര്‍ണായകമായ നീക്കമാണ് കസ്റ്റംസിന്റെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കി മുന്നോട്ട് പോകാന്‍ കസ്റ്റംസിന് സാധിക്കും.