സ്വര്‍ണക്കടത്ത് കേസ് ; സ്വപ്ന സുരേഷില്‍നിന്നും പിടിച്ചെടുത്തത് ആഭരണങ്ങള്‍ മാത്രമാണെന്ന് അഭിഭാഷന്‍

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷില്‍നിന്നും പിടിച്ചെടുത്തത് ആഭരണങ്ങള്‍ മാത്രമാണെന്ന് സ്വപ്നയുടെ അഭിഭാഷന്‍ ജിയോ പോള്‍. ഒരു കിലോ സ്വര്‍ണമാണ് സ്വപ്നയില്‍നിന്നും പിടിച്ചെടുത്തത്. സ്വപ്നയില്‍നിന്നും പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവും കോടതിയെ അറിയിച്ചിരുന്നു.

അതേസമയം എന്‍.ഐ.എ. സംഘം കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറി പൂര്‍ണമല്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരായത് അതിന്റെ തെളിവാണെന്നും ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാന്‍ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹചടങ്ങുകളില്‍ സ്വപ്ന അഞ്ച് കിലോ സ്വര്‍ണാഭാരണങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും വാദിച്ചു.

Top