സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കുള്ള കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സ്വപ്നയുടെ ജാമ്യാപേക്ഷക്കെതിരെ കസ്റ്റംസ് ഇന്നലെ കോടതിയില്‍ വിശദീകരണം നല്‍കിയിരുന്നു.

വലിയ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും വിമാനത്താവളത്തില്‍ ബാഗേജ് വന്നപ്പോള്‍ വിട്ടുകിട്ടാന്‍ ഇടപെട്ടുവെന്നത് സ്വപ്ന തന്നെ സമ്മതിക്കുന്നുണ്ടന്നും കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്. അന്വേഷണത്തില്‍ ഇതു സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കസ്റ്റംസിന് ലഭിച്ചു. കേരള പൊലീസിലും സ്വപ്നയ്ക്ക് സ്വാധീനമുണ്ടെന്ന് കസ്റ്റംസ് കോടതിയെ അറിയിച്ചിട്ടുണ്ട്.

Top