കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യാപേക്ഷ എന്‍ഐഎ കോടതി തള്ളി. സ്വര്‍ണക്കടത്തില്‍ പങ്കാളിയാണെന്ന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് ജാമ്യം നിഷേധിച്ചത്.
തീവ്രവാദ പ്രവര്‍ത്തനത്തില്‍ സ്വര്‍ണക്കടത്തും പെടും. കാര്‍ഗോ വിട്ടുകിട്ടാന്‍ സ്വപ്ന ഇടപെട്ടുവെന്നും യുഎപിഎ ചുമത്താനുള്ള തെളിവുണ്ടെന്നും കോടതി. കഴിഞ്ഞ ആറിന് സ്വപ്നയുടെ ജാമ്യാപേക്ഷയില്‍ നടന്ന വാദത്തില്‍ ജാമ്യം അനുവദിക്കരുതെന്ന് എന്‍ഐഎ വ്യക്തമാക്കിയിരുന്നു. കേസ് അന്വേണാവസ്ഥയി ലാണെന്നും ജാമ്യം അനുവദിച്ചാല്‍ കേസിലെ തെളിവുകളെയും അന്വേഷണത്തെയും ബാധിക്കുമെന്നുമായിരുന്നു എന്‍ഐഎയുടെ വാദം.