സ്വര്‍ണക്കടത്ത് കേസ്; സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കോടതിക്ക് നല്‍കി

കൊച്ചി: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണകടത്ത് കേസിലെ പ്രതികളിലൊരാളായ സ്വപ്‌ന കസ്റ്റംസിന് നല്‍കിയ മൊഴിയുടെ പകര്‍പ്പ് കോടതിക്ക് നല്‍കി. കസ്റ്റംസ് ഉദ്യോഗസ്ഥരെത്തി മുദ്രവെച്ച കവറില്‍ മൊഴിയുടെ പകര്‍പ്പ് കോടതിയില്‍ സമര്‍പ്പിക്കുകയായിരുന്നു. സ്വപ്‌ന ആവശ്യപ്പെട്ട പ്രകാരമാണ് നടപടി.

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് കസ്റ്റംസ് സ്വപ്‌നയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണക്കടത്തിന് സഹായിച്ച ഉന്നത രാഷ്ടീയ ബന്ധമുള്ളവരുടെ പേരുകള്‍ സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന.

Top