തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ ആദായനികുതി വകുപ്പിന്റെ അന്വേഷണം. കോടികളുടെ സമ്പാദ്യം ഉണ്ടായിട്ടും നികുതി നല്‍കിയില്ല. ഇതോടെ സ്വപ്നയുടെ ഇടപാടുകള്‍ ആദായനികുതി വകുപ്പ് പരിശോധിക്കും.
അതേസമയം സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി അടുത്തബന്ധമെന്ന് എന്‍ഐഎ. സ്വപ്നയുടെ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ട് എന്‍ഐഎ അസിസ്റ്റന്റ് സോളിസിസ്റ്റര്‍ ജനറലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി അനൗപചാരികമായ ബന്ധമുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.
സ്വര്‍ണക്കടത്ത് ഗൂഢാലോചനയില്‍ സ്വപ്നയുടെ പങ്ക് വലുതാണെന്നും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സ്വപ്നയുടെ മെന്ററായും ശിവശങ്കര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നും എന്‍ഐഎ വ്യക്തമാക്കി.