തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് കേരള പൊലീസില്‍ വലിയ സ്വാധീനമെന്ന് കസ്റ്റംസ്. അധികാരത്തിന്റെ ഇടനാഴിയില്‍ സ്വാധീനമുള്ള വ്യക്തിയാണ് സ്വപ്നയെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ഇപ്പോള്‍ ജാമ്യം നല്‍കിയാല്‍ കേസിന്റ വിചാരണയെ പോലും അട്ടിമറിച്ച് സ്വപ്ന കടന്ന് കളയാന്‍ സാധ്യതയുണ്ടെന്ന് കസ്റ്റംസ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
പൊലീസിലെ സ്വാധീനമുപയോഗിച്ച് സ്വപ്ന പ്രശ്നങ്ങളും ഒരുക്കി തീര്‍ന്നിട്ടുണ്ടെന്നും കസ്റ്റംസ് പറയുന്നു. പൊലീസിലെ ബന്ധം ഉപയോഗിച്ച് മുന്‍പ് പല ഭിഷണികളും സ്വപ്ന നടത്തിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു.
അതേസമയം സ്വപ്ന സുരേഷില്‍നിന്നും പിടിച്ചെടുത്തത് ആഭരണങ്ങള്‍ മാത്രമാണെന്ന് സ്വപ്നയുടെ അഭിഭാഷന്‍ ജിയോ പോള്‍ പറഞ്ഞു. ഒരു കിലോ സ്വര്‍ണമാണ് സ്വപ്നയില്‍നിന്നും പിടിച്ചെടുത്തത്. സ്വപ്നയില്‍നിന്നും പിടിച്ചെടുത്ത പണത്തിന്റെ ഉറവിടവും കോടതിയെ അറിയിച്ചിരുന്നു.
അതേസമയം എന്‍.ഐ.എ. സംഘം കോടതിയില്‍ ഹാജരാക്കിയ കേസ് ഡയറി പൂര്‍ണമല്ലെന്നായിരുന്നു അഭിഭാഷകന്റെ വാദം. കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഇത്തരമൊരു കേസില്‍ അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ഹാജരായത് അതിന്റെ തെളിവാണെന്നും ആരോപിച്ചു. സ്വപ്നയുടെ കൈവശമുള്ള സ്വര്‍ണം വിവാഹസമ്മാനമായി ലഭിച്ചതാണെന്ന് തെളിയിക്കാന്‍ സ്വപ്നയുടെ വിവാഹഫോട്ടോയും പ്രതിഭാഗം ഹാജരാക്കി. വിവാഹചടങ്ങുകളില്‍ സ്വപ്ന അഞ്ച് കിലോ സ്വര്‍ണാഭാരണങ്ങള്‍ ധരിച്ചിട്ടുണ്ടെന്നും വാദിച്ചു.