തിരുവനന്തപുരം: സ്വര്‍ണക്കടത്ത് പ്രതി സ്വപ്നയുടെ ഫ്‌ളാറ്റില്‍ സംസ്ഥാനത്തെ ഒരു മന്ത്രി സന്ദര്‍ശിച്ചതായും ഉപഹാരങ്ങളുമായി സ്വപ്ന മറ്റൊരു മന്ത്രിയുടെ വസതിയില്‍ പോയയതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചതായി റിപ്പോര്‍ട്ട്. മാധ്യമമാണ് ഈ വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്തത്.
സര്‍ക്കാറുമായി നല്ല ബന്ധമുള്ള ഉന്നതനേതാവ് സ്വപ്നയുമായി അടുപ്പം പുലര്‍ത്തിയിരുന്നു. ഭരണപക്ഷവുമായി അടുത്ത ഒരു കുടുംബാംഗം സ്വര്‍ണക്കടത്തുകാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
മിക്ക മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടിരുന്നു. രണ്ട് മന്ത്രിമാര്‍ക്ക് നിരന്തരബന്ധം ഉണ്ടായിരുന്നുവെന്നും സൂചനകളുണ്ട്.