തിരുവനന്തപുരം മകള്‍ കുറ്റക്കാരിയെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് യുഎഇ കോണ്‍സുലേറ്റിന്റെ മറവിലെ സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യ പങ്കാളി സ്വപ്ന സുരേഷിന്റെ അമ്മ പ്രഭ. സ്വപ്ന കുറച്ചു നാളായി വീട്ടില്‍ വരാറില്ല. ഫോണില്‍ വിളിച്ചിട്ടും കിട്ടാറില്ലെന്നും അവര്‍ പറഞ്ഞു.
ഇങ്ങനെയൊരു വാര്‍ത്ത കേട്ടതിന്റെ ഷോക്കിലാണ് താന്‍. മകളെ കുറിച്ച് അത്തരത്തിലൊരു സംശയം തോന്നിയിരുന്നില്ല. ജോലിയുടെ കാര്യങ്ങളൊന്നും പറയാറില്ലെന്നും അവര്‍ വ്യക്തമാക്കി.
കഴിഞ്ഞ മാസം 30നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ കോണ്‍സുലേറ്റ് കാര്‍ഗോയില്‍ സ്വര്‍ണം കണ്ടെത്തിയത്.യു.എ.ഇ. കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് പാഴ്സലിന്റെ മറവിലാണ് സ്വര്‍ണക്കടത്ത് നടന്നത്.15 കോടി രൂപയുടെ സ്വര്‍ണ്ണക്കടത്തിന്റെ മുഖ്യ ആസൂത്രക യെന്ന് കരുതുന്ന തിരുവനന്തപുരം സ്വദേശി സ്വപ്ന സുരേഷ് ഒളിവിലാണ്.