സ്വര്‍ണക്കടത്ത് കേസ് ; പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും കസ്റ്റഡി കാലാവധി നീട്ടി. വെള്ളിയാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. എന്‍എഐ കോടതിയാണ് കാലാവധി നീട്ടിയത്. ഇവരുടെ ജാമ്യ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും.

അതേസമയം, കേസിലെ പ്രതി സരിത്തുമായി എന്‍ഐഎ സംഘം തെളിവെടുപ്പിനായി തിരുവനന്തപുരത്ത് എത്തി. പേരൂര്‍ക്കട പോലീസ് ക്ലബില്‍ സരിത്തിനെ എത്തിച്ച്, വിവിധ സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് എന്‍ഐഎ സംഘം കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Top