കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തു കേസില്‍ എന്‍.ഐ.എ. കസ്റ്റഡിയില്‍ ആവശ്യപ്പെട്ട സ്വപ്ന സുരേഷിനെ 22-ന് കോടതിയില്‍ ഹാജരാക്കാന്‍ ഉത്തരവ്. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ കഴിയുകയായിരുന്നു സ്വപ്‌ന. കഴിഞ്ഞദിവസം സ്വ്പനയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടിയ സാഹചര്യത്തിലാണ് ഇവരെ കോടതിയില്‍ ഹാജരാക്കുവാന്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
സ്വപ്നയടക്കം അഞ്ചു പ്രതികളെ കഴിഞ്ഞ ചൊവ്വാഴ്ച ഹാജരാക്കണമെന്നാണ് കോടതി നേരത്തേ പ്രൊഡക്ഷന്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നത്. ആശുപത്രിയില്‍ ആയിരുന്നതിനാല്‍ സ്വപ്‌ന അന്നേദിവസം ഹാജരായിരുന്നില്ല. സന്ദീപ് നായര്‍, മുഹമ്മദ് ഷാഫി, മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് അന്‍വര്‍ എന്നിവരെ നേരത്തേ എന്‍.ഐ.എ.യുടെ കസ്റ്റഡിയില്‍ നല്‍കിയിരുന്നു.