സ്വര്‍ണക്കടത്ത് കേസ്; കസ്റ്റംസ് അന്വേഷണ സംഘത്തില്‍ അഴിച്ചുപണി; എട്ട് പേരെ സ്ഥലംമാറ്റി

കൊച്ചി: സ്വര്‍ണക്കള്ളക്കടത്ത് കേസ് അന്വേഷിക്കുന്ന പ്രിവന്റീവ് വിഭാഗത്തിലെ എട്ട് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. ആറ് സൂപ്രണ്ടുമാരെയും രണ്ട് ഇന്‍സ്‌പെക്ടര്‍മാരെയുമാണ് കസ്റ്റംസിലേക്ക് തിരിച്ചുവിളിച്ചത്.

ഡെപ്യൂട്ടേഷന്‍ കാലാവധി കഴിഞ്ഞ പശ്ചാത്തലത്തിലാണ് ഉത്തരവെന്നാണ് വിശദീകരണം. സംഭവത്തില്‍ പ്രിവന്റീവ് വിഭാഗം അതൃപ്തി അറിയിച്ചതായി സൂചനയുണ്ട്. സ്ഥലം മാറ്റപ്പെട്ടവര്‍ക്ക് പകരമായി എട്ട് ഉദ്യാഗസ്ഥരെത്തന്നെ പ്രിവന്റീവിലേക്ക് നിയമിച്ചിട്ടുണ്ട്.

അതേസമയം, തിരുവനന്തപുരം വിമാനത്താവള സ്വര്‍ണക്കടത്തുകേസില്‍ എന്‍ഐഎ കസ്റ്റഡിയിലുളള സ്വപ്ന സുരേഷ് അടക്കമുളള മൂന്ന് പ്രതികളെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്യും. ഇതിനുളള അനുമതി ഇന്നലെ ലഭിച്ചിരുന്നു. ദുബായില്‍ കഴിയുന്ന മൂന്നാം പ്രതി ഫൈസല്‍ ഫരീദിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനുളള നടപടികളും കസ്റ്റംസ് തുടങ്ങും.

Top