സ്വര്‍ണക്കടത്ത്; സ്വപ്‌ന സുരേഷിനെതിരെ കൊഫോ പോസ ചുമത്തി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി സ്വപ്ന സുരേഷിനെതിരെ കൊഫോ പോസ ചുമത്തി. നിരന്തരം സാമ്പത്തിക തട്ടിപ്പുകള്‍ നടത്തിയവര്‍ക്കെതിരെ ചുമത്തുന്ന പ്രത്യേക നിയമമാണ് കോഫേ പോസ.പ്രകാരം കേസെടുത്താല്‍ ഇത്തരം വകുപ്പില്‍ കേസെടുത്ത പ്രതികളെ കരുതല്‍ തടങ്കല്ലിലേക്ക് മാറ്റാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരമുണ്ട്.

സ്വപ്ന സുരേഷിനെതിരെ കോഫേ പോസ ചുമത്താന്‍ അഭ്യന്തര സെക്രട്ടറി അനുമതി നല്‍കിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങാനായി കൊച്ചി യൂണിറ്റിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കാക്കനാട് ജില്ലാ ജയിലില്‍ എത്തിയിട്ടുണ്ട്. സ്വപ്നയെ കസ്റ്റഡിയില്‍ വാങ്ങുന്ന കസ്റ്റംസ് ഇവരെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാനായി സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

കോഫേ പോസ നിയമപ്രകാരം സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാക്കാം. കോഫോ പോസ ബോര്‍ഡാണ് ഇതിന് അനുമതി നല്‍കേണ്ടത്. കളളക്കടത്തിലെ ഇടനിലക്കാര്‍, പണം മുടക്കിയവര്‍, സ്വര്‍ണം വാങ്ങിയവര്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ നടപടിയുണ്ടാകും.

Top