സ്വര്‍ണക്കടത്ത് കേസുകളിലെ പ്രതി ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം നയതന്ത്ര സ്വര്‍ണക്കടത്ത് കേസിലെ പ്രതി റമീസുമായി ബന്ധമുള്ള ജലാല്‍ കസ്റ്റംസില്‍ കീഴടങ്ങി. വര്‍ഷങ്ങളായി കസ്റ്റംസ് അന്വേഷിക്കുന്നയാളാണ് മൂവാറ്റുപുഴ സ്വദേശിയായ ജലാല്‍. വിമാനത്താവളങ്ങള്‍ വഴി 60 കോടി രൂപയുടെ സ്വര്‍ണം കടത്തിയിട്ടുണ്ട്.

അതേസമയം, സ്വര്‍ണക്കടത്ത് കേസില്‍ മൂന്നു പേരെ കൂടി കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. റമീസില്‍ നിന്നും സ്വര്‍ണം വാങ്ങിയവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്യുകയാണ്. ഇവരുടെ അറസ്റ്റ് വൈകുന്നേരത്തോടെ രേഖപ്പെടുത്തും.

Top