കോഴിക്കോട്: സ്വര്‍ണക്കടത്തു കേസില്‍ കൊടുവള്ളി വാര്‍ഡ് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് വിട്ടയച്ചു. സ്വര്‍ണക്കടത്ത് കേസന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കൊച്ചി യൂണിറ്റ് ഉദ്യോഗസ്ഥര്‍ നേരിട്ടെത്തിയാണ് വ്യാഴാഴ്ച ഫൈസലിനെ കസ്റ്റഡിയിലെടുത്തത്.
രണ്ടാഴ്ചയ്ക്കു ശേഷം ഫൈസലിനെ വീണ്ടും വിളിപ്പിക്കുമെന്നാണ് വിവരം. വ്യാഴാഴ്ച പുലര്‍ച്ചെ 5.30നാണ് കസ്റ്റംസ് സംഘം കൊടുവള്ളിയിലെ ഫൈസലിന്റെ വീട്ടിലെത്തിയത്.
നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തില്‍ ഫൈസല്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയതായാണ് കസ്റ്റംസ് നല്‍കുന്ന വിവരം.നേരത്തെ പിടിയിലായ കെ.ടി. റമീസിനെ ഉള്‍പ്പെടെ ചോദ്യം ചെയ്തതില്‍ നിന്ന് ഫൈസലിന്റെ പങ്കിനെക്കുറിച്ച് കസ്റ്റംസിന് വ്യക്തമായിരുന്നു. തുടര്‍ന്നാണ് കസ്റ്റംസ് സംഘം കോഴിക്കോട് കൊടുവള്ളിയിലെ വീട്ടിലെത്തിയത്.