സ്വര്‍ണക്കടത്ത്; 15 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ 15 പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. സെപ്റ്റംബര്‍ എട്ട് വരെയാണ് കാലാവധി നീട്ടിയത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുള്ള കൊച്ചിയിലെ പ്രത്യേക കോടതിയാണ് റിമാന്‍ഡ് നീട്ടിയത്. കസ്റ്റംസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്ന, സരിത്, സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടിയത്.

വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ അറിയിച്ചു.

Top