കൊച്ചി: തിരുവനന്തപുരം വിമാനത്താവളംവഴി കടത്തിയ സ്വര്‍ണം 12 തവണ യുഎഇ കോണ്‍സുലേറ്റില്‍ എത്തിച്ചെന്നു പ്രതികളുടെ വെളിപ്പെടുത്തല്‍. വിമാനത്താവളത്തിലെത്തുന്ന സ്വര്‍ണം സരിത്തോ സ്വപ്നയോ സന്ദീപ് നായരുടെ വര്‍ക്ഷോപ്പില്‍ എത്തിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്.
വിമാനത്താവളത്തില്‍നിന്ന് കോണ്‍സുലേറ്റ് മുദ്രയുള്ള വാഹനത്തില്‍ മാത്രമേ നയതന്ത്ര ബാഗ് കൊണ്ടുപോകാന്‍ അനുവദിക്കൂ. ഈ വാഹനം കോണ്‍സുലേറ്റ് പരിസരത്ത് എത്തിച്ചാണ് 12 തവണ ബാഗ് ഇടപാടുകാര്‍ക്ക് കൈമാറിയത്. ഒരുതവണ കരമനയിലെ ജിംനേഷ്യത്തില്വെച്ചും സ്വര്‍ണം കൈമാറിയതായി വിവരം ലഭിച്ചു. യുഎഇയുടെ വ്യാജമുദ്രയും നയതന്ത്ര ബാഗേജിനുള്ള വ്യാജ സ്റ്റിക്കറും ഉണ്ടാക്കിയാണ് തങ്ങള്‍ സ്വര്‍ണം കടത്തിയതെന്നാണു പ്രതികള്‍ നേരത്തെ പറഞ്ഞിരുന്നത്. ഇതിനു വിപരീതമാണ് ഇപ്പോഴത്തെ മൊഴി.