ഹോക്കി താരമായി അക്ഷയ് കുമാര്‍ എത്തുന്ന ചിത്രം ഗോള്‍ഡ് ഗാനം പുറത്തിറങ്ങി

gold

രു ബോളിവുഡ് ഗാനം ആഘോഷിക്കുന്നതിനേക്കാള്‍ രസകരമായി മറ്റൊന്നുമില്ല. അക്ഷയ് കുമാര്‍ ഈ വിശ്വാസത്തോട് വളരെ നീതി പുലര്‍ത്തിയിട്ടുണ്ടെന്ന് ‘ഗോള്‍ഡ്’ എന്ന ചിത്രത്തിലെ ചാഡ് ഗായി ഹേ ഗാനത്തിലൂടെ നമുക്ക് മനസ്സിലാകും. സച്ചിന്‍ ജിഗര്‍ ആണ് ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. വിസാല്‍ ദദ്‌ലാനിയും സച്ചിന്‍ ജിഗറുമാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ഹോക്കിയെയും രാജ്യത്തെയും സ്‌നേഹിക്കുന്ന ഒരു ബംഗാളിക്കാരന്റെ വേഷത്തിലാണ് അക്ഷയ് കുമാര്‍ ചിത്രത്തില്‍ എത്തുന്നത്. 1948-ല്‍ നടന്ന ഒളിമ്പിക്സില്‍ ഇന്ത്യ ഹോക്കിയില്‍ സ്വര്‍ണം നേടിയ ചരിത്രമാണ് ഗോള്‍ഡ് എന്ന ചിത്രത്തിലൂടെ പറയുന്നതെന്നാണ് ബോളിവുഡിലെ അടക്കംപറച്ചില്‍. ഇന്ത്യ ആദ്യമായി ഹോക്കിയില്‍ സ്വര്‍ണം നേടിയപ്പോള്‍ അതിന് ചുക്കാന്‍പിടിച്ചത് ബല്‍ബീര്‍ സിങ് ഹോക്കി ഇതിഹാസമായിരുന്നു. ചിത്രത്തില്‍ ബല്‍ബീര്‍ സിങ്ങിന്റെ വേഷമാണ് അക്ഷയ് കുമാറിന്.

മൗനി റോയി,കുനാല്‍ കപൂര്‍, അമിത് സാദ്, വിനീത് സിംഗ്, സണ്ണി കുശാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റീമ കഗ്തിയാണ് ഗോള്‍ഡിന്റെ തിരക്കഥ എഴുതുന്നത്. എക്‌സലന്റ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഫര്‍ഹാന്‍ അക്തറും റിതേഷ് സിദ്ധ്വാണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top