തിരുവനന്തപുരം: തിരുവനന്തപുരം ദേശീയപാതയില്‍ വച്ച് സ്വര്‍ണ്ണ വ്യാപാരിയെ അക്രമിച്ച് 100 പവന്‍ കവര്‍ന്ന സംഭവത്തില്‍ അഞ്ച് പേര്‍ പൊലീസ് കസ്റ്റഡിയില്‍. പ്രതികള്‍ സഞ്ചരിച്ച വാഹനവുംപ്രതികള്‍ സഞ്ചരിച്ച വാഹനവും പൊലീസ് കണ്ടെത്തി. രണ്ട് കാറുകളിലായെത്തിയ കവര്‍ച്ചാസംഘം വ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിരുന്നത്.
തമിഴ്‌നാട് രജിസ്‌ട്രേഷനിലുളള രണ്ട് കാറുകളിലായെത്തിയ കവര്‍ച്ചാസംഘം സ്വര്‍ണ്ണവ്യാപാരിയെ പിന്തുടരുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. വെളള ഏര്‍ട്ടിക്ക കാറിലും ചുവന്ന സ്ഥിറ്റ് കാറിലുമായാണ് സ്വര്‍ണ്ണവ്യാപാരി സമ്പത്തിനെയും സഹായികളെയും ആക്രമികള്‍ പിന്തുടര്‍ന്നത്. സ്വര്‍ണ്ണം മോഷ്ടിച്ച ശേഷം സമ്പത്തിന്റെ സഹായികളെ സ്ഫ്റ്റ് കാറില്‍ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി വഴിയില്‍ ഉപേക്ഷിച്ചു.
സിസിടിവിയോ വലിയ ആള്‍ത്തിരക്കോ ഇല്ലാത്ത ഇടവഴിയിലൂടെയാണ് സംഘം യാത്ര ചെയ്ത് പോത്തന്‍കോടിന് സമീപമുളള വാവറയമ്പലം എന്ന സ്ഥലത്ത് എത്തിയത്. അതിനാല്‍ വഴിയറയാവുന്ന പ്രദേശവാസികളായ ചിലരുടെ സഹായം കവര്‍ച്ച സംഘത്തിന് കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍. കാറുകളുടെ നമ്പര്‍ പ്ലേറ്റുകള്‍ ഉപേക്ഷിച്ച നിലയില്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇവ വ്യാജമാണെന്നും കണ്ടെത്തിയിരുന്നു.