ദ്രാവക രൂപത്തില്‍ സ്വര്‍ണ്ണക്കടത്ത്; നെടുമ്പാശ്ശേരിയില്‍ ഒരു കോടിയുടെ സ്വര്‍ണ്ണം പിടികൂടി

നെടുമ്പാശ്ശേരി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഒരു കോടിയോളം വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം പിടികൂടി. അസിസ്റ്റന്റ് കമ്മീഷണര്‍ മൊയ്തീന്‍ നയനയുടെയും സൂപ്രണ്ട്മാരായ ഷീല, മീന റാം സിംഗ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് ടീമാണ് സ്വര്‍ണം പിടികൂടിയത്.

ബോട്ടിലില്‍ നിറച്ച മാംഗോ ജ്യൂസില്‍ ദ്രാവക രൂപത്തില്‍ കലര്‍ത്തിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയില്‍ തന്നെ ആദ്യത്തെതാണ് ഈ കടത്ത് രീതി എന്നു പറയപ്പെടുന്നു. ഫ്‌ലൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നും വന്ന കണ്ണൂര്‍ സ്വദേശിയായ യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .

ഈ വിധത്തില്‍ കൊണ്ടുവരുന്ന സ്വര്‍ണം കണ്ടെത്താന്‍ ഉള്ള സംവിധാനങ്ങളൊന്നും എയര്‍പോര്‍ട്ടില്‍ ഇല്ല ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടല്‍ നിന്ന് മാത്രമാണ് ഇത് കണ്ടെത്താന്‍ കഴിഞ്ഞത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

 

Top