കരിപ്പൂര്‍ വിമാനത്താവളത്തില്‍ 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 38 ലക്ഷം രൂപ വില വരുന്ന 858 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ എത്തിയ ആളിന്റെ പക്കല്‍ നിന്നുമാണ് സ്വര്‍ണം പിടികൂടിയത്.

മലപ്പുറം മേലനം സ്വദേശി ഷമീമില്‍ എന്നയാളിന്റെ ശരീരത്തില്‍ ഒളിപ്പിച്ച നിലയിലാണ് 858 ഗ്രാം സ്വര്‍ണമിശ്രിതം കണ്ടെടുത്തത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മിഷണര്‍ കെവി രാജന്റെ നിര്‍ദ്ദേശ പ്രകാരം സൂപ്രണ്ടുമാരായ സി സുരേഷ് ബാബു, പ്രവീണ്‍കുമാര്‍, സന്തോഷ് ജോണ്‍, ഇന്‍സ്‌പെക്ടര്‍മാരായ പ്രതീഷ് എം, മുഹമ്മദ് ഫൈസല്‍, ഇ ഹെഡ്ഹവില്‍ദാര്‍ ഇവി മോഹനന്‍ എന്നിവരടങ്ങുന്ന സംഘമാണ് സ്വര്‍ണം പിടികൂടിയത്.

 

Top