വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്ന് 58 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ 2 യാത്രക്കാരില്‍ നിന്ന് 58 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്, കസ്റ്റംസ് പ്രിവന്റീവ് വിഭാഗങ്ങള്‍ പിടികൂടി. ഇന്നലെ പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ വടകര സ്വദേശി ചേരിക്കണ്ടി മുനീര്‍ (27) ശരീരത്തില്‍ ഒളിപ്പിച്ച 42 ലക്ഷം രൂപയുടെ 955.5 ഗ്രാം സ്വര്‍ണ മിശ്രിതം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടി.

അസിസ്റ്റന്റ് കമ്മിഷണര്‍ കെ.വി.രാജന്റെ നിര്‍ദേശപ്രകാരം സൂപ്രണ്ട് കെ.കെ.പ്രവീണ്‍കുമാര്‍, ഇന്‍സ്‌പെക്ടര്‍മാരായ എം.പ്രതീഷ്, സി.ജയദീപ്, ഹെഡ് ഹവില്‍ദാര്‍ എം.സന്തോഷ് കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണു പിടികൂടിയത്. ജിദ്ദയില്‍ നിന്നെത്തിയ താമരശ്ശേരി സ്വദേശി ഹാരിസില്‍ നിന്ന് 16 ലക്ഷം രൂപയുടെ 350 ഗ്രാം സ്വര്‍ണം എയര്‍ കസ്റ്റംസ് പിടികൂടി. ഡപ്യൂട്ടി കമ്മിഷണര്‍ ടി.എ.കിരണ്‍, സൂപ്രണ്ടുമാരായ കെ.സുധീര്‍, ഐസക് വര്‍ഗീസ്, ഇന്‍സ്‌പെക്ടര്‍മാരായ ശില്‍പ ഗോയല്‍, അരവിന്ദ്, കെ.റഹീസ്, രാമേന്ദ്ര സിങ് എന്നിവരാണു സ്വര്‍ണം കണ്ടെടുത്തത്.

 

Top