തുടര്‍ച്ചയായി രണ്ടാം തവണയും ബുണ്ടസ് ലീഗയില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി റോബര്‍ട്ട് ലെവന്‍ഡോസ്‌കി. ഈ സീസണിലെ മികച്ച പ്രകടനത്തിനാണ് താരത്തിന് അവാര്‍ഡ് ലഭിച്ചിരിക്കുന്നത്. 22 ഗോളുകളാണ് റോബര്‍ട്ട് നേടിയത്. റോബര്‍ട്ടിന് തൊട്ട് പിന്നാലെ 18 ഗോളുകളുമായി ബൊറുസിയ ഡോര്‍ട്ട്മുണ്ടും നിലയുറപ്പിച്ചിട്ടുണ്ട്.
ഇത് നാലാം തവണയാണ് റോബര്‍ട്ട് ലെവന്‍ഡോസ്‌കി ഗോള്‍ഡന്‍ ബൂട്ട് നേടുന്നത്. ഈ സീസണില്‍ ബയേണിന്റെ മോശം ഫോം ബയേണിന്റെ ടോപ്പ് സ്‌കോറര്‍ ലെവന്‍ഡോസ്‌കിയെയും ബാധിച്ചിരുന്നു. ഇതിന് മുന്‍പ് ഒരു സീസണില്‍ 30 ഓളം ഗോളുകള്‍ ലെവന്‍ഡോസ്‌കി നേടിയിട്ടുണ്ട്. ബയേര്‍ ലെവര്‍കൂസന്റെ ഉള്‍ഫ് കിര്‍സ്റ്റെനാണ് ഇതിന് മുന്‍പ് തുടര്‍ച്ചയായ രണ്ട് തവണ ഗോള്‍ഡന്‍ ബൂട്ട് നേടിയിട്ടുള്ളത്.