ലോസ്ആഞ്ചലസ്: ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി അമേരിക്കന്‍ റൊമാന്റിക് മ്യസിക്കല്‍ കോമഡി ചിത്രം ലാ ലാ ലാന്‍ഡ്. സംവിധാനം, തിരക്കഥ, പശ്ചാത്തല സംഗീതം, ഗാനം, മികച്ച നടന്‍, നടി എന്നീ പുരസ്‌കാരങ്ങളാണ് ലാ ലാ ലാന്‍ഡ് കരസ്ഥമാക്കിയത്.
വിവിധ വിഭാഗങ്ങളിലായി ഏഴു നോമിനേഷന്‍ നേടിയ ലാ ലാ ലാന്‍ഡിന് അതില്‍ ആറു പുരസ്‌കാരവും സ്വന്തമാക്കാനായത് അപൂര്‍വ നേട്ടമായി.
മികച്ച സംവിധായകനായി ഡാമിയന്‍ ജസല്‍ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടന്‍ റയാന്‍ ഗ്ലോസിംഗും നടി എമ്മ സ്റ്റോണുമാണ്.
തിരക്കഥയ്ക്കുള്ള പുരസ്‌കാരം ഡാമിയന്‍ ചാസലേ സ്വന്തമാക്കി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്‌കാരം ജസ്റ്റിന്‍ ഹര്‍വിസ്റ്റിനാണ്. ലാ ലാ ലാന്‍ഡിലെ സിറ്റി ഓഫ് സ്റ്റാര്‍സാണ് മികച്ച ഗാനം.
മികച്ച സഹനടനുള്ള പുരസ്‌കാരം ആരോണ്‍ ടെയ്‌ലര്‍ ജോണ്‍സണ്‍ സ്വന്തമാക്കി. നൊക്ടേണല്‍ ആനിമല്‍സിലെ അഭിനയത്തിനാണ് പുരസ്‌കാരം. വയോള ഡേവിസാണ് മികച്ച സഹനടി (ഫെന്‍സെസ്).
മികച്ച വിദേശ ചിത്രമായി എല്ലെ (ഫ്രാന്‍സ്) തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ആനിമേഷന്‍ ചിത്രം: സൂട്ടോപ്പിയ.