എഴുപത്തിയഞ്ചാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ് ഡ്രാമാ വിഭാഗത്തില്‍ ഹാന്റ് മെയ്ഡ് ടെയില്‍സ് പുരസ്കാരം നേടി. സീരീസിലെ അഭിനയത്തിന് എലിസബത്ത് മോസ് മികച്ച നടിക്കുള്ള പുരസ്കാരവും, ദി ഈസ് അസ് സീരിസ് ഡ്രാമാ വിഭാഗത്തില്‍ സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി.
മികച്ച സഹനടിയായി ഐ ടോണിയ എന്ന ചിത്രത്തിലെ അഭിനയത്തിന് അലിസന്‍ ജാനിയെ തിരഞ്ഞടുത്തു. മികച്ച അനിമേറ്റ‍് ചിത്രമായി കൊക്കോയേയും ദ ഗ്രേറ്റസ്റ്റ് ഷോ മെന്‍ എന്ന ചിത്രത്തിലെ ദിസ് ഈസ് മീ എന്ന ഗാനത്തെ മികച്ച ഗാനമായും തിരഞ്ഞെടുത്തു. മികച്ച തിരകഥ ത്രീ ബില്‍ബോട്സ്.
മികച്ച സിനിമ, സീരിയല്‍, സംവിധായകന്‍ ,നടി , നടന്‍ തുടങ്ങി ഹോളിവുഡ് സിനിമകളെയും സീരിയലുകളെയും കേന്ദ്രീകരിച്ചു നടത്തുന്ന അവാർഡാണ് ഗോൾഡൻ ഗ്ലോബ് . പ്രശസ്ത അമേരിക്കന്‍ ഹാസ്യതാരവും ടെലിവിഷൻ അവതാരകനുമായ സെത് മേയറായിരുന്നു 2018- ഗോൾഡൻ ഗ്ലോബിന്റെ അവതാരകന്‍.
പുരസ്കാര ജേതാക്കള്‍
മികച്ച ചിത്രം, മ്യൂസിക്കല്‍ അല്ലെങ്കില്‍ കോമഡി- ലേഡി ബേഡ്
മികച്ച നടി (മോഷന്‍ പിക്ചര്‍)- സയോര്‍സ് റോണാന്‍ (ലേഡി ബേഡ്)
മികച്ച നടന്‍ (മോഷന്‍ പിക്ചര്‍)- ജയിംസ് ഫ്രാങ്കോ ( ദ ഡിസാസ്റ്റര്‍)
മികച്ച സംവിധായകന്‍- ഗില്ലേര്‍മോ ടെല്‍ ടോറോ (ദ ഷേപ്പ് ഓഫ് വാട്ടര്‍)
മിചകച്ച ടിവി ഫിലിം- ബിഗ് ലിറ്റില്‍ ലൈസ്
മികച്ച നടി (ടിവി ഫിലിം )- നിക്കോള്‍ കിഡ്മാന്‍ ( ബിഗ് ലിറ്റില്‍ ലൈസ്)
മികച്ച ടിവി സീരീസ്- ദ ഹാന്റ് മെയ്ഡ് ടെയില്‍
മികച്ച നടി (ടിവി സീരീസ്, ഡ്രാമ)- എലിസബത്ത് മോസ്
മികച്ച നടന്‍ (ടിവി സീരീസ്, ഡ്രാമ)- സ്റ്റെര്‍ലിംങ് കെ ബ്രൗണ്‍