തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത്; കൂടുതല്‍ തെളിവുകള്‍ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തായി.

പലപ്പോഴായി 50 കിലോയോളം സ്വര്‍ണം കടത്തിയെന്നാണ് കേസിലെ പ്രതി സെറീന ഡിആര്‍ഐക്ക് മൊഴി നല്‍കിയിരിക്കുന്നത്. വലിയ പ്രതിഫലമാണ് തനിക്ക് വാഗ്ദാനം ചെയ്തതെന്നും സെറീന പറഞ്ഞു.

കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അഡ്വ ബിജു മനോഹരനും ഭാര്യ വിനീതയുമാണ് സെറീനയ്ക്ക് പണം വാഗ്ദാനം ചെയ്തിരുന്നത്. പ്രതിഫലമായി വാഗ്ദാനം ചെയ്തിരുന്നത് വിമാന ടിക്കറ്റും 20000 ദിര്‍ഹവുമായിരുന്നു. ബിജുവിന് വേണ്ടി തിരുവനന്തപുരം സ്വദേശി ജിത്തുവാണ് ആദ്യമായി സെറീനയെ ബന്ധപ്പെട്ടത്. 2018 ലായിരുന്നു ബിജുവിനെയും വിനീതയെയും താന്‍ പരിചയപ്പെട്ടതെന്നും സെറീന പറഞ്ഞു.

Top