സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു; പവന് 28,200 രൂപ

സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.പവന് 28,200 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 3,525 രൂപയാണ് വില.

സെപ്റ്റംബർ നാലിന് സ്വർണ വില 29,120 രൂപയിലെത്തിയതാണ് റെക്കോർഡ്. ആഗോള വിപണിയിൽ സ്വർണവില കുതിച്ചുയരുന്നതിനോടൊപ്പം ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയിൽ സ്വർണ്ണത്തിന്റെ വില കുതിക്കാൻ കാരണമായിട്ടുണ്ട്.

Top