ന്യൂഡല്‍ഹി: ഗോള്‍ഫ് ക്ലബ്ബിനെതിരെ ഡല്‍ഹി സര്‍ക്കാര്‍ രംഗത്ത്. അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയതിനാണ് ക്ലബ്ബിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
വനംവകുപ്പിന്റെ അനുവാദം വാങ്ങാതെയാണ് നൂറോളം മരങ്ങള്‍ ഡല്‍ഹി ഗോള്‍ഫ് മാനേജ്‌മെന്റ് മുറിച്ചുമാറ്റിയിരിക്കുന്നത്. സംഭവത്തില്‍ ക്ലബ്ബിനെതിരെ കേസെടുക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ പൊലീസിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.
നേരത്തെ ഡല്‍ഹി ഗോള്‍ഫ് ക്ലബ്ബില്‍ വനംവകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയതായി കണ്ടെത്തിയത്. 425 തടിക്കഷ്ണങ്ങള്‍ പരിശോധനയില്‍ അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തു. ഗോള്‍ഫ് ക്ലബ്ബിനെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും വ്യക്തമാക്കിയിട്ടുണ്ട്.