ജനീവ: വിമാനത്താവളത്തിനു സമീപം ഗോള്‍ഫ് കളിച്ചതിന് മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്‌സണെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവയിലാണു സംഭവം. എയര്‍പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്ത വിവരം പീറ്റേഴ്‌സണ്‍ തന്നെയാണു ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്.
പൊലീസ് സെല്ലില്‍ നിന്നെടുത്ത ചിത്രവും താരം പുറത്തുവിട്ടിട്ടുണ്ട്.
ഇംഗ്ലണ്ട് ടീമില്‍ നിന്നും ഏറെ നാളായി പുറത്തായിരുന്നു കെവിന്‍ പീറ്റേഴ്‌സണ്‍. നിലവിലെ ഐസിസി നിയമ പ്രകാരം 2019-ല്‍ പീറ്റേഴ്‌സണ് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ കളിക്കാനാകും.
2019-ലെ ഏകദിന ലോകകപ്പില്‍ പീറ്റേഴ്‌സണ്‍ ദക്ഷിണാഫ്രിക്കയ്ക്കായി ജഴ്‌സി അണിയുമോയെന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം.
ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതരുമായി കലഹിച്ചതിനെ തുടര്‍ന്നാണ് പീറ്റേഴ്‌സണ്‍ ദേശീയ ടീമില്‍ നിന്നും പുറത്തായത്. 2014ലെ ആഷസ്സിലാണ് പീറ്റേഴ്‌സണ്‍ അവസാനമായി ഇംഗ്ലീഷ് ടീമിന്റെ ജേഴ്‌സി അണിഞ്ഞത്.