ഗൊല്ലാപ്പുടി ശ്രീനിവാസ് ദേശീയ പുരസ്‌കാരം കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിന് ലഭിച്ചു. 2019ലെ പുരസ്‌കാരമാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. പുരസ്‌കാരം നല്‍കുക സംവിധായകന്‍ മധു സി നാരായണനാണ്.
ഉറി സംവിധാനം ചെയ്ത ആദിത്യ ധര്‍ മധുവിനൊപ്പം ഈ പുരസ്‌കാരം പങ്കിടുന്നതായിരിക്കും. 1,50,000 രൂപയും മൊമന്റോയുമായിരിക്കും പുരസ്‌കാരം.
ഭരത് ബാല, ജയേന്ദ്ര, രാം മദ്വാനി, ഭരദ്വാജ് രംഗന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരത്തിന് അര്‍ഹരായവരെ തിരഞ്ഞെടുത്തത്. വിവിധ ഭാഷകളില്‍ നിന്നായി 22 അപേക്ഷകളില്‍ നിന്നാണ് പുരസ്‌കാരം തിരഞ്ഞെടുത്തത്.
കഴിഞ്ഞ 23 വര്‍ഷമായി നല്‍കി വരുന്ന മികച്ച നവാഗതസംവിധായകര്‍ക്ക് നല്‍കുന്ന ദേശീയ പുരസ്‌കാരമാണിത്. 2018ലെ പുരസ്‌കാരം ലഭിച്ചത് 96നായിരുന്നു. സി പ്രേംകുമാറായിരുന്നു പുരസ്‌കാരം ഏറ്റുവാങ്ങിയത്.