മറ്റ് രാജ്യങ്ങളുമായി മോദിക്കുള്ള നല്ല ബന്ധം, 80,000 ഇന്ത്യക്കാര്‍ രാജ്യത്ത് തിരിച്ചെത്തി ; സുഷമ സ്വരാജ്

sushama-swaraj

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മറ്റ് രാജ്യങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുന്നത് വിദേശ രാജ്യങ്ങളില്‍ പെട്ടുപോയ ഇന്ത്യക്കാരെ രാജ്യത്ത് തിരിച്ചെത്തിക്കുന്നതിന് സഹായമായെന്ന്‌ കേന്ദ്ര വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്.

വിദേശത്ത് പെട്ടുപോയ 80,000 ഇന്ത്യക്കാരെ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് തിരിച്ചെത്തിക്കാനായെന്ന്‌ മോദി സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ നേട്ടം വിശദീകരിച്ചുകൊണ്ടുള്ള വാര്‍ത്താ സമ്മേളനത്തില്‍ സുഷമാ സ്വരാജ് പറഞ്ഞു.

ലോകത്താകമാനമുള്ള രാജ്യങ്ങളുമായി ഇന്ത്യ തങ്ങളുടെ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ്. ഇതിന് പ്രധാനമന്ത്രിക്ക് നന്ദി പറയുന്നുവെന്നും സുഷമ പറഞ്ഞു.

കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമെന്നതില്‍ സംശയമില്ല,പാക്കിസ്താനുമായുള്ള ചര്‍ച്ചയ്ക്ക് മൂന്നാമതൊരു മധ്യസ്ഥന്റെ ആവശ്യമില്ലെന്നും ചൈനീസ് ഹെലികോടപ്റ്റര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചത് ഗുരുതര കുറ്റമാണെന്നും സുഷമ ചൂണ്ടിക്കാട്ടി.

Top