സംസ്ഥാനവ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു

lorry

കോട്ടയം: സംസ്ഥാനവ്യാപകമായി ബുധനാഴ്ച ചരക്കുലോറികള്‍ പണിമുടക്കുന്നു. സംസ്ഥാനത്ത് അന്യായമായി ലോറി ഉടമകളില്‍നിന്നും തൊഴിലാളികളില്‍നിന്നും പിരിച്ചെടുക്കുന്ന ചായപൈസ, അട്ടിമറിക്കൂലി, കെട്ടുകാശ് എന്നിവ നീക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം. സ്റ്റേറ്റ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധസമരം.

സംസ്ഥാനത്തെ ഏഴോളം സംഘടനകള്‍ ചേര്‍ന്നു നടത്തുന്ന സമരത്തില്‍ കോട്ടയം ജില്ലാ ലോറി ഓണേഴ്സ് ആന്‍ഡ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ കീഴിലുള്ള പതിനായിരത്തോളം ചരക്കു വാഹനങ്ങള്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഗിരീഷ് ഏറ്റുമാനൂര്‍ അറിയിച്ചു.

Top