ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത ; മെസ്സിയുടെ കളി ഇനി ഫേസ്ബുക്ക് ലൈവിലൂടെ കാണാം

ന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത. മെസ്സിയുടെ കളി ഇനി ഫേസ്ബുക്ക് ലൈവിലൂടെ കാണാന്‍ സാധിക്കും. ഇന്ത്യയില്‍ ലാലിഗ ടെലികാസ്‌ററ് ചെയ്തുകൊണ്ടിരുന്ന സോണി കരാര്‍ പുതുക്കാത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഇനി ലാലിഗ ടി.വിയില്‍ കാണാന്‍ കഴിയില്ല എന്ന് വാര്‍ത്തകള്‍ വന്നതിന് പിന്നാലെയാണ് ഫേസ് ബുക്ക് ലൈവിലൂടെ കാണാം എന്ന് വാര്‍ത്തകള്‍ വന്നിരിക്കുന്നത്.

17ന് ആരംഭിക്കുന്ന സ്പാനിഷ് ലീഗ് മത്സങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ തത്സമയം സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം നേടിയിരിക്കുന്നത് ഫെയ്‌സ്ബുക്കാണ്. അടുത്ത മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മത്സരങ്ങളുടെ തത്സമയ സംപ്രേക്ഷണവുമായി ബന്ധപ്പെട്ടുള്ള ഫേസ്ബുക്കിന്റെ ആദ്യ കരാറാണിത്.

സ്‌പെയിനിലെ ഫസ്റ്റ് ഡിവിഷന്‍ ഫുട്‌ബോള്‍ ലീഗായ ലാലിഗയുടെ 88ാംമത്തെ സീസണാണ് നിലവില്‍ തുടങ്ങാന്‍ പോകുന്നത്. ഈ വര്‍ഷം ഓഗസ്റ്റ് 18 ന് ആരംഭിക്കുന്ന ലീഗ് 2019 മെയിലാണ് അവസാനിക്കുന്നത്.

സോണിക്കു പകരം ഇന്ത്യയിലെ ലാലിഗയുടെ ടെലികാസ്റ്റിനുള്ള അവകാശം സോഷ്യല്‍ മീഡിയ വമ്പന്മാരായ ഫേസ്ബുക് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ ഇതിന് മികച്ച സിഗ്‌നലുള്ള ഇന്റര്‍നെറ്റ് വേണമെന്നതിനാല്‍ ആരാധക ഗ്രൂപ്പുകളില്‍ പ്രതിഷേധം ശക്തമാണ്. change.org എന്ന വെബ്‌സൈറ്റില്‍ ഇതിനായി ഒപ്പുശേഖരണവും തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇറ്റാലിയന്‍ ലീഗിന്റെ സംപ്രേഷണം സോണി സ്വന്തമാക്കി.

Top