ചരക്ക് സേവന നികുതി : മൊബൈല്‍ ഫോണ്‍ വിലയും കോള്‍ നിരക്കും വര്‍ദ്ധിക്കും

മുംബൈ: ജൂലായ് ഒന്നുമുതല്‍ ചരക്ക് സേവന നികുതി നടപ്പില്‍ വരുന്നതോടെ മൊബൈല്‍ ഫോണ്‍ വിലയിലും കോള്‍ ചാര്‍ജിനത്തിലും കൂടുതല്‍ പണം മുടക്കേണ്ടിവരും.

മൊബൈല്‍ ഫോണിന്റെ നികുതി അഞ്ച് ശതമാനംവരെ വര്‍ദ്ധിച്ച് 12 ശതമാനമായി നിശ്ചയിച്ചു.

കോള്‍ നിരക്കിന്മേല്‍ മൂന്ന് ശതമാനമാണ് അധിക നികുതി വരിക. നിലവില്‍ 15 ശതമാനം സര്‍വീസ് ടാക്‌സും സെസുമായി ഈടാക്കുന്നത് ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ നികുതി നിരക്ക് 18 ശതമാനമാകുമെന്നാണ് സൂചന.

പ്രതിമാസം 1000 രൂപ ബില്ല് അടയ്ക്കുന്നവര്‍ക്ക് 30 രൂപകൂടി അധികം നല്‍കേണ്ടിവരുമെന്ന് ചുരുക്കം. പ്രീപെയ്ഡ് വരിക്കാര്‍ക്ക് 100 രൂപയ്ക്ക് ചാര്‍ജ് ചെയ്താല്‍ നിലവില്‍ 85 കിട്ടിക്കൊണ്ടിരുന്നത് 82 രൂപയായി കുറയും.

അതേസമയം ചരക്ക് സേവന നികുതി നടപ്പില്‍ വരുന്നതോടെ നിത്യോപയോഗസാധനങ്ങളില്‍ പലതിനും വില കുറയും.

Top