ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ ചരക്ക് സേവന നികുതി നയം നിലവില്‍ വന്നത് കേന്ദ്രത്തിനു തിരിച്ചടിയായി.
കേന്ദ്ര ധനമന്ത്രാലയത്തിന്റെ പുതിയ കണക്കനുസരിച്ച് 83,346 കോടി രൂപയാണ് ഒക്ടോബറില്‍ ജിഎസ്ടിയില്‍ നിന്നുള്ള വരുമാനം.
എന്നാല്‍ സെപ്റ്റംബറില്‍ 95,131 കോടി രൂപയായിരുന്നു വരുമാനം നേടിയിരുന്നത്. ഒക്ടോബറിലെ വരുമാനത്തിലെ വരുമാനത്തില്‍ 12.4 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്.
അന്തര്‍ സംസ്ഥാന ചരക്ക് നികുതിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞതാണ് തിരിച്ചടിയായതെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞു. 95.9 ലക്ഷം നികുതിദായകര്‍ ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തെന്നും ധനമന്ത്രി കൂട്ടിചേര്‍ത്തു.
ഐജിഎസ്ടി അടയ്ക്കുന്നതിനുള്ള ഇളവ് ആദ്യ മൂന്ന് മാസം കൊണ്ട് തീരുന്നതിനാല്‍ വരും മാസങ്ങളില്‍ വരുമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷ.