കടല്‍ മാര്‍ഗ്ഗം ഖത്തറിലെത്തുന്ന ചരക്കുകളില്‍ വര്‍ധനവ് കണ്ടെത്തി

cargo imports

ദോഹ: കടല്‍ മാര്‍ഗ്ഗത്തിലൂടെ ഖത്തറിലെത്തുന്ന ചരക്കുകളില്‍ വര്‍ധനവ് ഉണ്ടായതായി കണ്ടെത്തി. ഡിസംബറില്‍ 1,36,901 ടണ്‍ ചരക്കുകളാണ് ജനറല്‍ കാര്‍ഗോ ഇനത്തില്‍ ഖത്തറിലെത്തിയത്. നവംബറിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 4976 ടണ്ണിന്റെ വര്‍ധനവാണ് ഉണ്ടായത്. നവംബറില്‍ 131925 ടണ്‍ ആയിരുന്നു ജനറല്‍ കാര്‍ഗാ ഇനത്തില്‍ ഖത്തറിലെത്തിയിരുന്നത്.

കണ്ടെയ്‌നറുകുടെ എണ്ണത്തിലും വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നവംബറില്‍ 96,368 കണ്ടെയ്‌നറുകളാണ് ഖത്തര്‍ തുറമുഖത്ത് എത്തിയിരുന്നത്. ഡിഡംബറില്‍ 1,15,661 കണ്ടെയ്‌നറുകളെത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Top