ജനീവ : ലോകാരോഗ്യസംഘടനയുടെ ഗുഡ്‌വില്‍ അംബാസിഡര്‍ സ്ഥാനത്തുനിന്ന് സിബാബ്‌വെന്‍ പ്രസിഡന്‍റ് റോബര്‍ട്ട് മുഗാബെയെ പുറത്താക്കി.
മുഗാബെയ്ക്ക് കീഴില്‍ സിബാബ്‌വെയിലെ ആരോഗ്യരംഗം മോശമായെന്ന് ശക്തമായ വിമര്‍ശനമുയര്‍ന്നിരുന്നു.
സിബാബ്‌വെന്‍ സര്‍ക്കാരുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെന്ന് ലോകാരോഗ്യസംഘടനയുടെ തലവന്‍ ട്രഡോസ് അദാനോം ഗബ്രിയാസിസ് വ്യക്തമാക്കി.
മുഗാബെയുടെ ഭരണകാലത്ത് മരുന്നുകളുടെ ലഭ്യതക്കുറവും ശമ്പളമില്ലായ്മയും രാജ്യത്തെ ആരോഗ്യരംഗത്തെ കൂടുതൽ മോശമാക്കി എന്നാണ് ആരോപണം.
റോബര്‍ട്ട് മുഗാബെയുടെ സ്ഥാനത്തെ വിമര്‍ശിച്ച് കനേഡിയന്‍ പ്രസിഡന്‍റും ബ്രീട്ടീഷ് സര്‍ക്കാരും രംഗത്തെത്തിയിരുന്നു.
റോബര്‍ട്ട് മുഗാബെയ്ക്കെതിരെ സിബാബ്‌വെയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.