ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ പുതിയ ചിത്രം ഉടായിപ്പ് ഉസ്മാന്‍ ; നായകനായി മമ്മൂട്ടി ?

മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ ‘അബ്രഹാമിന്റെ സന്തതികള്‍’ തീയേറ്ററില്‍ നിറഞ്ഞോടുമ്പോള്‍ ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്റ് അവരുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘ഉടായിപ്പ് ഉസ്മാന്‍ ‘ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. അബ്രഹാമിന്റെ സന്തതികളുടെ തീയേറ്റര്‍ ലിസ്റ്റിനൊപ്പം ആയിരുന്നു ചിത്രത്തിന്റെ പേര് പുറത്ത് വിട്ടത്.

‘ഉടായിപ്പ് ഉസ്മാന്‍’ ചിത്രം സംവിധാനം ചെയ്യുന്നത് പ്രമോദ് പപ്പന്‍ ആണ്. ചിത്രത്തിലെ നായകന്‍ ആരാണെന്നോ അഭിനേതാക്കള്‍ ആരാണെന്നോ വെളിപ്പെടുത്തിയിട്ടില്ല. മമ്മൂട്ടി ആണ് നായകന്‍ എന്ന് അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. കാരണം പ്രമോദ് പപ്പന്‍ ഇതിനു മുന്‍പ് സംവിധാനം ചെയ്ത വജ്രം, തസ്‌കരവീരന്‍ എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടി ആയിരുന്നു നായകന്‍.

mammootty

അതേസമയം ഐപിഎസ് ഒഫീസര്‍ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന ‘അബ്രഹാമിന്റെ സന്തതികള്‍’ മാസ് ഹിറ്റാണ്. ചിത്രം മലയാള സിനിമയുടെ ചരിത്രത്തില്‍ 100 കോടി ക്ലബിലേക്കുള്ള രണ്ടാമത്തെ സിനിമയായിരിക്കുമെന്ന് സൂചനകള്‍ ഉണ്ട്.

ഷാജി പാടൂറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. ആന്‍സണ്‍ പോള്‍ മമ്മൂട്ടിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. കനിഹ, രഞ്ജി പണിക്കര്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തി. ഗ്രേറ്റ്ഫാദറിന്റെ സംവിധായകനായ ഹനീഫ് അദേനിയാണ് തിരക്കഥയും ഷാജി പാടൂരിന്റെ സംവിധാനവും മമ്മൂട്ടിയുടെ അഡാറ് പ്രകടനവുമാണ് ‘അബ്രഹാമിന്റെ സന്തതിക’ളെ ചരിത്രവിജയമാക്കി മാറ്റുന്നത്.

goodwill

ഗുഡ് വില്‍ എന്റര്‍ടൈന്‍മെന്‍സിന്റെ ബാനറില്‍ ടി.എല്‍ ജോര്‍ജും ജോബി ജോര്‍ജും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മഖ്ബൂല്‍ സല്‍മാന്‍, കലാഭവന്‍ ഷാജോണ്‍, കനിഹ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ടേക് ഓഫിന്റെ സംവിധായകനായ മഹേഷ് നാരായണനാണ് എഡിറ്റിങ്. സംഗീതം ഗോപിസുന്ദര്‍. ടേക്ക് ഓഫില്‍ സെറ്റുകളിട്ട സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.

ഹനീഫ് അദേനിയുടെ ഗ്രേറ്റ്ഫാദര്‍ ആയിരുന്നു 50 കോടി ക്ലബില്‍ ഇടം നേടിയ ആദ്യ മമ്മൂട്ടിച്ചിത്രം. അദേനി തിരക്കഥയെഴുതിയ രണ്ടാമത്തെ സിനിമ മമ്മൂട്ടിയെ 100 കോടി ക്ലബിലേക്ക് നയിക്കുകയാണ്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിലും ആദ്യദിനം തന്നെ എക്‌സ്ട്രാ ഷോകള്‍ വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top