ഗൂഗിളില്‍ ഭിക്ഷക്കാരനായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഗൂഗിളിലെ സെര്‍ച്ച് എന്‍ജിനില്‍ ഭിക്ഷക്കാരന്‍’ അല്ലെങ്കില്‍ ‘ഭിഖാരി’ എന്ന് തിരയുകയാണെങ്കില്‍ ആദ്യം വരുന്നത് ഇമ്രാന്‍ ഖാന്റെ ചിത്രമാണ്. ഇതിനെതിരെ പാക്കിസ്ഥാനില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. പാക്ക് പ്രധാനമന്ത്രിയെ കുറിച്ച് കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതേ ഫലങ്ങള്‍ തന്നെയാണ് ഗൂഗിള്‍ കാണിക്കുന്നത്.
ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് മറുപടിയായി പാക്കിസ്ഥാന്‍ അടുത്തിടെ ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം നിര്‍ത്തിവച്ചിരുന്നു. ചൈന, സൗദി അറേബ്യ, രാജ്യാന്തര നാണയ നിധി (ഐഎംഎഫ്) എന്നിവയില്‍ നിന്ന് കടം വാങ്ങി പാക്കിസ്ഥാന്റെ സമ്പദ്വ്യവസ്ഥ ജീവന്‍ നിലനിര്‍ത്തിയിരുന്ന സമയത്താണ് ഇന്ത്യയുമായുള്ള വ്യാപാരത്തിന് പാക്കിസ്ഥാന്‍ വിലക്കേര്‍പ്പെടുത്തിയത്. ഇതോടെയാണ് ഗൂഗിള്‍ സേര്‍ച്ചില്‍ വീണ്ടും ഇമ്രാന്‍ ഖാന്‍ താരമായത്. ഇതോടെ ഗൂഗിളില്‍ നിന്ന് ഇത് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന്‍ ഗൂഗിള്‍ മേധാവികളെ സമീപിച്ചിട്ടുണ്ട്.