ഗൂഗിള്‍ 2015 ല്‍ 78 കോടി ‘മോശം പരസ്യങ്ങള്‍’ ( bad ads ) തടഞ്ഞതായി വെളിപ്പെടുത്തല്‍. മാള്‍വെയറുകളും (ദുഷ്ടപ്രോഗ്രാമുകളും) ബോട്ടുകളും അടങ്ങിയ പരസ്യങ്ങളാണ് ഗൂഗിള്‍ തടഞ്ഞത്.
ഓണ്‍ലൈന്‍ പരസ്യങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് സ്വന്തം പരസ്യശൃംഖലയില്‍ ഇത്രയും ‘മോശപ്പെട്ട പരസ്യങ്ങള്‍’ ബ്ലോക്ക് ചെയ്തതെന്ന് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.
ഇത്തരം പരസ്യങ്ങളുടെ കാര്യത്തില്‍ 2014 നെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്ന് ഗൂഗിള്‍ പറയുന്നു.
ഇന്റര്‍നെറ്റ് യൂസര്‍മാരുടെ സ്വഭാവം അനുകരിച്ച് തട്ടിപ്പിന് വഴിതുറക്കുന്ന സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷനുകളാണ് ‘ബോട്ടുകള്‍’ ( bots ) എന്നറിയപ്പെടുന്നത്. ബോട്ടുകളടങ്ങിയ പരസ്യങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തിപ്പെടുത്തുമെന്ന് ഗൂഗിള്‍ പറഞ്ഞു.