ജൂലൈ 6 മുതല്‍ ഓഫീസ് ഘട്ടം ഘട്ടമായി തുറക്കുമ്പോള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഓരോ ജീവനക്കാര്‍ക്കുമായി 1,000 ഡോളര്‍ (ഏകദേശം 75,000 ഡോളര്‍) നല്‍കുമെന്ന് ഗൂഗിള്‍.വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍, ഓഫിസ് ഫര്‍ണിച്ചറുകള്‍ എന്നിവയുടെ ചെലവുകള്‍ക്കായാണ് ആഗോളതലത്തില്‍ 1000 ഡോളര്‍ വച്ച് നല്‍കുന്നത്.
ജൂലൈ ആറ് മുതല്‍ കൂടുതല്‍ നഗരങ്ങളില്‍ ഓഫിസ് തുറക്കുമെന്ന് ആല്‍ഫബെറ്റ്, ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ പറഞ്ഞിരുന്നു. വ്യവസ്ഥ അനുസരിച്ച്, റൊട്ടേഷന്‍ പ്രോഗ്രാം കൂടുതല്‍ സ്‌കെയില്‍ ചെയ്യുന്നതിലൂടെ സെപ്റ്റംബറോടെ 30 ശതമാനം ഗൂഗിള്‍ ഓഫിസുകളും പ്രവര്‍ത്തിച്ചു തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു.