ഉപയോക്താക്കളുടെ പാസ്‌വേഡുകള്‍ സുരക്ഷിതമാക്കാന്‍ പുതിയ സംവിധാനങ്ങളുമായി ഗൂഗിള്‍ ക്രോമിന്റെ 79-ാം പതിപ്പ്. പാസ്‌വേഡുകള്‍ മോഷ്ടിക്കപ്പെട്ടാല്‍ ആ വിവരം ഗൂഗിള്‍ ക്രോം ഉപയോക്താക്കളെ അറിയിക്കുന്ന സംവിധാനമാണ് പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഈ പുതിയ ഫീച്ചര്‍ ക്രോം സെറ്റിങ്സിലെ സിങ്ക് ആന്റ് ഗൂഗിള്‍ സര്‍വീസസിലുടെ ഉപയോക്താക്കള്‍ക്ക് നിയന്ത്രിക്കാം. ഘട്ടം ഘട്ടമായാണ് ഈ ഫീച്ചര്‍ ഉപയോക്താക്കളില്‍ എത്തിക്കുക.
പുതിയ സംവിധാനത്തിന് വേണ്ടി ഉപയോക്താക്കളെ നിരീക്ഷിക്കുമെങ്കിലും ലോഗിന്‍ ചെയ്യാനായി നല്‍കുന്ന വിവരങ്ങള്‍ നോക്കില്ലെന്നാണ് ഗൂഗിള്‍ പറയുന്നത്. എന്‍ക്രിപ്ഷന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നത്. യഥാര്‍ത്ഥ പാസ്‌വേഡുകള്‍ കാണാതെ എന്‍ക്രിപ്ഷന്‍ വിദ്യകള്‍ ഉപയോഗിച്ചാണ് പാസ്‌വേഡുകളുടെ ദുരുപയോഗം പരിശോധിക്കുക. പാസ്‌വേഡ് മുന്നറിയിപ്പിനൊപ്പം സംരക്ഷണവും ഗൂഗിള്‍ ക്രോം നല്‍കുന്നു.