അനാവശ്യ പരസ്യങ്ങള്‍ക്ക് വിലക്ക്‌ ; ഗൂഗിള്‍ ക്രോം ആഡ് ബ്ലോക്കിങ് ഫെബ്രുവരി 15 മുതല്‍

ക്രോം ബ്രൗസറില്‍ പരസ്യങ്ങള്‍ തടയാനായി ആഡ് ബ്ലോക്കിങ് സംവിധാനം ഗൂഗിള്‍ അവതരിപ്പിക്കുന്നു.

ഫെബ്രുവരി 15 മുതല്‍ പരസ്യ നിയന്ത്രണം നിലവില്‍ വരുമെന്ന് ഗൂഗിള്‍ അറിയിച്ചു.

ഗൂഗിള്‍ അംഗമായ കോഅലിഷന്‍ ഫോര്‍ ബെറ്റര്‍ ആഡ്‌സ് (Coalition for Better Ads) കൂട്ടായ്മ അനുശാസിക്കുന്ന പരസ്യ മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ക്രോം ബ്രൗസറില്‍ പുതിയ ആഡ് ബ്ലോക്ക് സംവിധാനം അവതരിപ്പിക്കുന്നത്.

അനാവശ്യമായി കടന്നുവരുന്ന പരസ്യങ്ങള്‍ക്കാണ് ഗൂഗിള്‍ ക്രോമില്‍ വിലക്ക് ഏര്‍പ്പെടുത്തുന്നത്.

വെബ്‌സൈറ്റുകളില്‍ ഒരു പരസ്യം മാത്രമാണെങ്കില്‍ പോലും നിയമങ്ങള്‍ പാലിക്കാത്തവയാണെങ്കില്‍ നീക്കം ചെയ്യപ്പെടും.

ബെറ്റര്‍ ആഡ്‌സ് മാനദണ്ഡഘങ്ങളനുസരിച്ച്, പോപ്പ് അപ്പ് പരസ്യങ്ങള്‍, നിശ്ചിത സമയപരിധിവരെ വെബ്‌സൈറ്റ് ഉള്ളടകത്തെ മറയ്ക്കുന്ന വലിയ പരസ്യങ്ങള്‍, വെബ്‌സൈറ്റിന്റെ വലിയൊരു ഭാഗം മറയ്ക്കുന്ന പരസ്യങ്ങള്‍, താനെ പ്ലേ ആവുന്ന വീഡിയോ പരസ്യങ്ങള്‍ എന്നിവ അനുവദിക്കുന്നതല്ല.

Top