google chromes data saving mode

സോഷ്യല്‍ മീഡിയകള്‍ നമ്മുടെ ജീവിതത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായതിന് ശേഷം ഇന്റര്‍നെറ്റ് ഉപയോഗം വളരെയേറെ വര്‍ദ്ധിച്ചിട്ടുണ്ട്. ഡാറ്റാ തീരാറാവുമ്പോഴായിരിക്കും അതിന്റെ ഉപയോഗം എങ്ങനെ കുറയ്ക്കാമെന്ന് നമ്മള്‍ ചിന്തിച്ച് തുടങ്ങുന്നത്. അതിനൊരു പരിഹാരവുമായി ഗൂഗിള്‍ ക്രോം രംഗത്ത്.

കാലിഫോര്‍ണിയ ഇലക്ട്രോണിക്‌സ് ബെഹെമോത്താണ് ഈ വിവരം പുറത്തുവിട്ടത്. ഗൂഗിള്‍ ക്രോമിന്റെ ഡാറ്റാ സേവര്‍ മോഡിലൂടെ 70 ശതമാനത്തോളം ഡാറ്റാ ഉപയോഗം കുറയ്ക്കാനാവും.

കണക്ഷന്‍ സ്പീഡ് കുറവാണെങ്കില്‍ ഫോട്ടോകള്‍ ലോഡ് ചെയ്യാതെ വേഗത്തില്‍ വെബ്‌പേജ് മാത്രം ലോഡ് ചെയ്യുകയാണ് ഈ മോഡിന്റെ ധര്‍മ്മം. ഫോട്ടോകള്‍ ലോഡ് ചെയ്യാത്തത് വഴി വേഗത കൂടുകയും ഒപ്പം അമിതമായ ഡാറ്റാ ഉപയോഗം കുറയുകയും ചെയ്യുന്നു.

ഉപഭോക്താവിന് താല്‍പര്യമുള്ള ഫോട്ടോകള്‍ ഒറ്റ ടച്ചില്‍ ലോഡ് ചെയ്യാനും സാധിക്കും. ഡാറ്റാ സേവര്‍ ഓപ്ഷന്‍ ഒരു വര്‍ഷം മുമ്പാണ് ആന്‍ഡ്രോയിഡിലും ഐഒഎസിലുമുള്ള ഗൂഗിള്‍ ക്രോം ആപ്ലിക്കേഷനില്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ ലാപ്പ്‌ടോപ്പ് ബ്രൌസറുകളിലും ലഭ്യമാണ്.

Top