സ്മാര്‍ട്ട് സ്പീക്കറുകളുമായി ഗൂഗിള്‍. 49 ഡോളറിന്റെ ഹോം മിനി സ്മാര്‍ട്‌സ്പീക്കറുമായാണ് ഗൂഗിള്‍ രംഗത്തെത്തിയിരിക്കുന്നത്.
അമേരിക്കയില്‍ ഒക്ടോബര്‍ 19 മുതല്‍ ഹോം മിനി സ്പീക്കറിന്റെ വിതരണം ആരംഭിക്കും.
ആന്‍ഡ്രോയിഡ്, ഐഓഎസ് പ്ലാറ്റ് ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന വിധത്തിലാണ് ഹോം സ്പീക്കര്‍ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
സ്പീക്കറിലൂടെ വയര്‍ലെസ് ആയി പാട്ട് പ്ലേ ചെയ്യാനും, ശബ്ദം തരിച്ചറിഞ്ഞ് അതിനനുസരിച്ചുള്ള വിവരങ്ങള്‍ നല്‍കാനും സാധിക്കും.
ഹാന്റ്‌സ് ഫ്രീ വോയ്‌സ് കോള്‍ സൗകര്യവും സ്പീക്കര്‍ തരുന്നുണ്ട്.
ആമസോണ്‍ എക്കോ സ്പീക്കറുകള്‍ പുറത്തിറക്കിയ അതേ ദിവസം തന്നെയാണ് ഗൂഗിളും സ്പീക്കറുകള്‍ പുറത്തിറക്കിയത്.