ഉരുളക്കിഴങ്ങില്‍ നിന്ന് മാവും,ആല്‍ക്കഹോളും വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയ ആദ്യ വനിത ശാസ്ത്രജ്ഞയാണ് ഇവാ ഇക്കബ്ലഡ്.
1724 ജൂലൈ 10നു ജനിച്ച ഇവാ ഇക്കബ്ലഡിന്റെ 293-ാം പിറന്നാള്‍ ആഘോഷിക്കുകായാണ് ഗൂഗിള്‍ .1748 ല്‍ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസില്‍ ചേര്‍ന്ന ആദ്യ വനിത എന്ന പേരിനും അര്‍ഹയായാണ് ഇവാ.
1658 ല്‍ സ്വീഡനില്‍ ഉരുളക്കിഴങ്ങ് അവതരിപ്പിക്കപ്പെട്ടുവെങ്കിലും മനുഷ്യര്‍ക്കു ഭഷ്യയോഗ്യമല്ല എന്ന നിലപാടാണ് നിലനിന്നിരുന്നത്. ഇവാ ഇക്കബ്ലഡിന്റെ കണ്ടത്തലോടെ ഇതിനു വലിയൊരു മാറ്റമാണ് സൃഷ്ട്ടിക്കപ്പിട്ടത്.
ഉരുളക്കിഴങ്ങിന് പുറമെ ഗോതമ്പ്, ബാര്‍ലി, എന്നിവയില്‍ നിന്നും മാവും ,ആല്‍ക്കഹോളും ഉണ്ടാക്കാന്‍ സാധിക്കുമെന്ന് ഇവാ തെളിയിച്ചു. സ്വീഡനിലെ ഭഷ്യ ക്ഷാമം കുറയ്ക്കുന്നതിനും ഇവാ ഇക്കബ്ലഡിന്റെ കണ്ടെത്തലുകള്‍ സഹായകമായി.
1786 മേയ് 15നു ശാസ്ത്രലോകത്ത് പുതിയ ചരിത്രം കുറിച്ച ഇവാ ഇക്കബ്ലഡ് മരണത്തിനു കീഴടങ്ങി.